HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

അജ്ഞാത വാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു; കാറില്‍ നിന്ന് യാത്രക്കാരന്‍ ഇറങ്ങി പരുക്കേറ്റയാളെ കുലുക്കിവിളിച്ചു; അനക്കമില്ലെന്ന് കണ്ടപ്പോള്‍ മുങ്ങി

അജ്ഞാത വാഹനമിടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു



തിരുവനന്തപുരം കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു. കിളിമാനൂര്‍ ചെങ്കിക്കുന്ന് സ്വദേശി നന്ദകുമാര്‍ ആണ് മരിച്ചത്. കിളിമാനൂര്‍-നഗരൂര്‍ റോഡിലാണ് അപകടം നടന്നത്. ഇടിച്ച വാഹനത്തില്‍ നിന്നും ഒരാള്‍ ഇറങ്ങി റോഡില്‍ കിടന്ന നന്ദ കുമാറിനെ തട്ടി വിളിച്ചു. അനക്കമില്ലെന്നു ഉറപ്പിച്ചതോടെ വാഹനത്തില്‍ കയറി കടന്നു കളയുകയായിരുന്നു. പിന്നാലെ വന്ന വാഹനത്തിന്റെ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. പരിക്കേറ്റ നന്ദകുമാറിനെ മറ്റുള്ളവര്‍ ചേര്‍ന്നു കടയ്ക്കല്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


വാഹനം അമിതവേഗതയിലായതാണ് അപകടത്തിന് കാരണമെന്നാണ് ദൃശ്യങ്ങളും തെളിയിക്കുന്നത്. നന്ദകുമാര്‍ റോഡിലേക്ക് വീണുടന്‍ തന്നെ ഒരാള്‍ പുറത്തിറങ്ങി തട്ടി വിളിക്കുന്നതും ഫോണില്‍ ആരോടോ സംസാരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. നന്ദകുമാര്‍ അനങ്ങാതെ വന്നതോടെ അജ്ഞാതന്‍ അതിവേഗത്തില്‍ വാഹനവുമായി മുങ്ങി. അടുത്തുണ്ടായിരുന്ന ഇരുചക്രവാഹനയാത്രികനും നന്ദകുമാറിനെ രക്ഷിക്കാനായി ശ്രമിച്ചില്ല. പിന്നീടാണ് മറ്റുള്ളവര്‍ ഇടപെട്ട് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA