HONESTY NEWS ADS

Electro Tech Nedumkandam

 

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി; പനിബാധിതരുടെ എണ്ണം 8000 കടന്നു, ഡെങ്കിപ്പനി, എലിപ്പനി കേസുകളിലും വർധന

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔  നിങ്ങളുടെ കരൾ സുരക്ഷിതമോ..?   പ്രമേഹ രോഗികൾ, അമിതവണ്ണമുള്ളവർ, മിതമായി മദ്യപിക്കുന്നവർ, അമിതമായി മദ്യപിക്കുന്നവർ, ഫാസ്റ്റ് ഫുഡ് പ്രേമികൾ എന്നിവർക്കായി സൗജന്യ ഫൈബ്രോസ്‌കാൻ   ഉടൻതന്നെ ബുക്ക് ചെയ്യൂ... 9207823856   𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

കാലവർഷക്കെടുതിക്കൊപ്പം സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണിയും. പ്രതിദിന പനിബാധിതരുടെ എണ്ണം എണ്ണായിരം കടന്നു. സർക്കാർ ആശുപത്രിയിലെ മാത്രം കണക്കാണിത്. ഡെങ്കിപ്പനി, എലിപ്പനി കേസുകളിലും വർധനയുണ്ട്. ഒരു മാസത്തിനിടെ 11 പേർ എലിപ്പനി ബാധിച്ചും ആറു പേർ ഡെങ്കിപ്പനി ബാധിച്ചും മരിച്ചു. ഈ മാസം മാത്രം 20 പേർ പനിബാധിച്ച് മരിച്ചു. അഞ്ചുമാസത്തിനിടെ എഴുപത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്യാമ്പുകളിൽ കഴിയുന്നവർ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.


മലിനജലത്തിലൂടെയും വായുവിലൂടെയും പടരുന്നതും കൊതുക് പരത്തുന്നതുമായ രോഗങ്ങളാണ് ഭീഷണിയായി മുന്നിലുള്ളത്. മഴക്കാലത്ത് സാധാരണ പടരുന്ന വൈറല്‍ പനിക്ക് പുറമേയാണ് പലവിധ ഭീഷണികള്‍. പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യകേന്ദ്രങ്ങളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS