HONESTY NEWS ADS

 

https://www.honesty.news/2025/11/achayans-gold-idukki-kattappana.htmlഅച്ചായൻസ് ഗോൾഡ് - ഇടുക്കി, കട്ടപ്പന

കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ രാത്രികാല ഗതാഗത നിരോധനം മെയ് 30 വരെ

കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ രാത്രികാല ഗതാഗത നിരോധനം മെയ് 30 വരെ

മണ്ണിടിച്ചിൽ, മരങ്ങള്‍ കടപുഴകി വീണ് അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത  എന്നിവ ഒഴിവാക്കുന്നതിനായി കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ (NH 85) നേര്യമംഗലം മുതല്‍ അടിമാലി വരെയുള്ള ഭാഗത്ത് രാത്രി 7 മണി മുതലുള്ള രാത്രികാല റോഡ് ഗതാഗതം മെയ് 30 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി ഉത്തരവിട്ടു.


ഇടുക്കി  ജില്ലയിൽ  നാളെയും മറ്റന്നാളും ( 29/05/2025, 30/05/2025 )  റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ, തൊഴിലുറപ്പ്, തോട്ടം മേഖല, മറ്റു അടിയന്തരമല്ലാത്ത എല്ലാ പുറംജോലികൾ  എന്നിവ ഈ ദിവസങ്ങളിൽ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾ, ഏജൻസികൾ, വ്യക്തികൾക്കെതിരെ ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷൻ 51(b) പ്രകാരമുള്ള ശിക്ഷാനടപടികൾ ഉണ്ടാകും. തൊഴിലുറപ്പ് , തോട്ടം  തൊഴിലാളികൾ എന്നിവർക്ക് ഈ ദിവസങ്ങളിൽ തൊഴിൽ നഷ്ടപ്പെടുന്നതിനാൽ ശമ്പളമുള്ള അവധിയായി കണക്കാക്കി  വേതനം അനുവദിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

https://www.honesty.news/2025/11/achayans-gold-idukki-kattappana.htmlഅച്ചായൻസ് ഗോൾഡ് - ഇടുക്കി, കട്ടപ്പന