HONESTY NEWS ADS

 HONESTY NEWS ADS


രണ്ടു പതിറ്റാണ്ട് മുന്‍പ് കേരളം സന്ദര്‍ശിച്ച 'പുതിയ പാപ്പ'; ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറൽ

ലെയോ പതിനാലാമൻ (റോബർട്ട് പ്രെവോസ്റ്റ്) രണ്ടു പതിറ്റാണ്ട് മുന്‍പ് കേരളവും സന്ദര്‍ശിച്ചിരിന്നു

ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷന്‍ വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ (റോബർട്ട് പ്രെവോസ്റ്റ്) രണ്ടു പതിറ്റാണ്ട് മുന്‍പ് കേരളവും സന്ദര്‍ശിച്ചിരിന്നു. അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിൻ്റെ (ഒഎസ്എ) സുപ്പീരിയർ ജനറൽ ആയിരുന്ന ഘട്ടത്തിലാണ് അദ്ദേഹം കേരളത്തിൽ സന്ദർശനം നടത്തിയത്. 2004-ല്‍ വരാപ്പുഴ അതിരൂപതയിലെ മരിയാപുരം, കൊച്ചി രൂപതയിലെ ഇടക്കൊച്ചി എന്നിവിടങ്ങളിലെ അഗസ്തീനിയൻ ഭവനങ്ങളിൽ ഒരു ആഴ്ചയിലധികം താമസിച്ചു.


2004 ഏപ്രിൽ 22ന് വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കലൂർ കത്രിക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ അദ്ദേഹം എത്തിയിരുന്നു. അന്ന് അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ നവ വൈദികരുടെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനാണ് റോബർട്ട് പ്രെവോസ്റ്റ് (ഇന്ന് ലെയോ പതിനാലാമന്‍) എത്തിയത്. തിരുപ്പട്ട സ്വീകരണത്തിന് കാര്‍മ്മികത്വം നിര്‍വ്വഹിക്കുവാന്‍ എത്തിയ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്തയായിരിന്ന റവ. ഡാനിയേൽ അച്ചാരുപറമ്പിലിനെ സ്വീകരിക്കാന്‍ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരിന്നു. അന്നു അദ്ദേഹം നടത്തിയ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.


കൊച്ചിയിലെ അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ സെമിനാരിയിലും അദ്ദേഹം ഏതാനും ദിവസം താമസിച്ചിട്ടുണ്ട്. അഗസ്റ്റീനിയൻ സമൂഹത്തിന്റെ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലും പള്ളികളിലും അദ്ദേഹം സന്ദര്‍ശനത്തിനിടെ വിശുദ്ധ കുർബാനയർപ്പിച്ചു. പുതിയ പാപ്പായുടെ കേരള സന്ദർശനത്തിന്റെ ഓർമകളിൽ അഭിമാനം കൊള്ളുകയാണ് അഗസ്റ്റീനിയൻ സന്യാസ സമൂഹവും കേരള കത്തോലിക്കാസഭയും. 2004-ലെ ഇന്ത്യ സന്ദര്‍ശനത്തിനിടെ അദ്ദേഹം തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തിയിരിന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS