HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സംഘത്തിൽ 45 പേര്‍; പഴയ തുണി ശേഖരിക്കാനെത്തും; സംസ്ഥാനത്തുടനീളം മോഷണം നടത്തുന്ന കവർച്ചക്കാർ പൊലീസ് പിടിയിൽ

പഴയതുണി ശേഖരിക്കാനെന്ന വ്യാജേനയെത്തി കവർച്ച നടത്തുന്ന നാല് പേർ പൊലീസിന്റെ പിടിയിൽ

കോട്ടയത്ത് പഴയതുണി ശേഖരിക്കാനെന്ന വ്യാജേനയെത്തി കവർച്ച നടത്തുന്ന നാല് പേർ പൊലീസിന്റെ പിടിയിൽ. തമിഴ്‌നാട് തിരുനൽവേലി കളത്ത് സ്ട്രീറ്റിൽ ജയറാം, ഭാര്യ നാഗവല്ലി, മധുരൈ നാഗമലയ്ക്കത്ത് തങ്കപാടി, ഭാര്യ വല്ലി ടി. ശങ്കരി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പൊലീസ് അന്വേഷണത്തിൽ ഇവരോടൊപ്പമുണ്ടായിരുന്ന ചിലർ ഓടി രക്ഷപ്പെട്ടു. 45ഓളം പേരടങ്ങുന്ന ഒരു സംഘമാണ് ഇവർ.


പഴയ തുണി ശേഖരിക്കാനെന്ന വ്യാജേന ഇവർ ആളുകളെ സമീപിക്കും. ഇത് കൂടാതെ സംഘത്തിലെ മൂന്നോ നാലോ ആളുകൾ ഒന്നിച്ച് ചേർന്ന ശേഷം ഒരാളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് രീതി. സ്വർണം കൂടുതലുള്ള ഒരാളെ കണ്ടെത്തും , തുടർന്ന് ഒരാൾ സ്വർണം കവരുകയും ചെയ്യും. സംഘത്തിലെ ആണുങ്ങളാണ് മോഷണ മുതൽ വിൽക്കുന്നത്. ആളുകൾ കൂടുന്നിടത്തും ഇവർ സംഘമായെത്തും. ചെറുപ്രായത്തിൽ മോഷണം തുടങ്ങിയ ഇവർ കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലെ മോഷ്ടാക്കളുടെ ലിസ്റ്റിലുണ്ട്.


ഇത് കൂടാതെ സംഘാംഗങ്ങളിലേറെയും ദമ്പതിമാരാണ്. രണ്ടുമാസം മുൻപ് രാമപുരം ഇരട്ടച്ചിറക്ക് സമീപം, പ്രായമായ സ്ത്രീയുടെ മാല മോഷ്ടിച്ച കേസിലാണ് അടൂരിൽനിന്ന് രാമപുരം പോലീസ് ഇവരെ പിടികൂടിയത്. ഇവർ കേരളത്തിലെ വിവിധസ്ഥലങ്ങളിൽ മോഷണം നടത്തിയെന്നും പൊലീസ് വ്യക്തമാക്കി.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA