HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

തൃശൂര്‍ പടിയൂരില്‍ നടന്നത് ഇരട്ടക്കൊലപാതകം; അമ്മയും മകളും ജീവനൊടുക്കിയതല്ലെന്ന് പൊലീസ്

നടന്നത് ഇരട്ടക്കൊലപാതകം; അമ്മയും മകളും ജീവനൊടുക്കിയതല്ലെന്ന് പൊലീസ്

തൃശൂര്‍ പടിയൂരില്‍ അമ്മയും മകളും മരിച്ചത് ആത്മഹത്യയല്ല, കൊലാപതകമാണെന്ന നിഗമനത്തില്‍ പൊലീസ്. പടിയൂര്‍ സ്വദേശി മണി (74) , മകള്‍ രേഖ (43 ) എന്നിവരാണ് കൊല്ലപ്പെട്ടത്. രേഖയുടെ രണ്ടാം ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ പൊലീസ് തിരയുന്നു. കഴുത്തു ഞെരിച്ച് കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം.


ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ സ്വഭാവത്തെ വിമര്‍ശിച്ച് കുറിപ്പും മൃതദേഹത്തിലുണ്ട്. കൊലപാതകം നടന്നത് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണെന്നും കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതോടെയാണ് മരണവിവരം പുറംലോകം അറിഞ്ഞത്. ഇന്നലെ പ്രേംകുമാറിനെ വീട്ടില്‍ കണ്ടിരുന്നെന്നാണ് വിവരം. വാടക വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രേംകുമാറിനെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി രേഖയുടെ സഹോദരി പ്രതികരിച്ചിരുന്നു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA