HONESTY NEWS ADS

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നും അധ്യാപിക പുഴയിലേക്ക് ചാടി, ചാലക്കുടി പുഴയിൽ തെരച്ചില്‍

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നും യുവതി പുഴയിൽ ചാടി

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നും യുവതി പുഴയിൽ ചാടി. നിലമ്പൂർ കോട്ടയം പാസഞ്ചറിൽ നിന്നാണ് യുവതി പുഴയിലേക്ക് ചാടിയത്. അധ്യാപികയായ സിന്ധു (സിന്തോള്‍) ആണ് പുഴയിലേക്ക് ചാടിയത്. യുവതിക്കായി ചാലക്കുടി പുഴയിൽ ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ നടക്കുന്നു. ചെറുതുരുത്തി സ്കൂളിലെ അധ്യാപികയാണ് സിന്ധു.


ചാലക്കുടിയില്‍ ഇറങ്ങേണ്ട ഇവര്‍ അവിടെ ഇറങ്ങിയില്ല. തുടര്‍ന്ന് ചാലക്കുടി പുഴയ്ക്ക് മുകളിലൂടെയുള്ള മേല്‍പ്പാലത്തില്‍ ട്രെയിനെത്തിയപ്പോള്‍ ഇവര്‍ എടുത്ത് ചാടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. റെയില്‍വേ പാലത്തിന് മുകളില്‍നിന്നിരുന്ന യുവാക്കളാണ് സംഭവം കണ്ടത്. ഇവര്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തി വരികയാണ്.മൂന്ന് ദിവസം മുമ്പാണ് സിന്തോള്‍ ചെറുതുരുത്തിയിലെ സ്‌കൂളില്‍ ചേര്‍ന്നതെന്നാണ് വിവരം.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS