HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

എംഎസ്‌സി എല്‍സ-3 കപ്പലിനെതിരെ കേസെടുത്തു; കപ്പല്‍ കമ്പനി ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതി

കൊച്ചി പുറംകടലില്‍ മുങ്ങിയ എംഎസ്‌സി എല്‍സ-3 കപ്പലിനെതിരെ കേസെടുത്തു

കൊച്ചി പുറംകടലില്‍ മുങ്ങിയ എംഎസ്‌സി എല്‍സ-3 കപ്പലിനെതിരെ കേസെടുത്തു. ഫോര്‍ട്ട് തൊത്തി കോസ്റ്റല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കപ്പല്‍ കമ്പനിയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയായും കപ്പല്‍ ജീവനക്കാരെ മൂന്നാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്.


അറൂനൂറിലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തു നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് കപ്പല്‍ മുങ്ങിയത്. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം അപായമായും ഉദാസീനമായും ചരക്കുകള്‍ കൈകാര്യം ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു. ഭാരതീയ ന്യായസംഹിതയിലെ 282,285,286,287,288,3(5) വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.


തെക്കന്‍ തീരത്ത് നിന്നു ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് കേവലം 14.6 നോട്ടിക്കല്‍ മൈല്‍(27 കിലോമീറ്റര്‍) അകലെയാണ് കപ്പല്‍ മുങ്ങിയത്. മുങ്ങിപ്പോയ കണ്ടെയ്‌നറുകളിലുള്ള കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും കപ്പലില്‍നിന്നുണ്ടായ ഇന്ധന ചോര്‍ച്ചയും കടലിനും തീരത്തിനും ഭീഷണി ഉയര്‍ത്തിയിരുന്നു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS