
ഇടുക്കി മാങ്കുളം വലിയ പാറക്കുട്ടിയിൽ അഴുകിയ മൃതദേഹം കണ്ടെത്തി. മൃതശരീരം മുൻപ് കാണാതായ ആദിവാസി യുവാവിൻ്റേതാണെന്ന് സംശയം. ജൂൺ 13ആം തീയതിയാണ് മാങ്കുളം സിങ്കുകുടി സ്വദേശി ഖനിയെ കാണാതായത്. മൃതദേഹം ഇയാളുടേതാണെന്നാണ് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് പോലീസ്.
ഒഴുക്കിൽപെട്ടത് കൊണ്ട് മൃതദേഹം കൂടുതൽ അഴുകിയിട്ടുണ്ട്. യുവാവിനായുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമികമായ സൂചനകളുടെ അടിസ്ഥാനത്തിലാണ് കാണാതായ യുവാവിൻ്റെ മൃതദേഹമാണെന്ന് സംശയിക്കുന്നത്. മറ്റ് നടപടികളിലേക്ക് പൊലീസ് കടന്നിട്ടുണ്ട്. മൃതദേഹം ഖനിയുടേതാണെങ്കിൽ ബന്ധുക്കൾ ഉടൻ വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.