HONESTY NEWS ADS

ഇടുക്കി നെടുങ്കണ്ടത്ത് വൈദ്യുത പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് പരിക്ക്

ഇടുക്കി: നെടുങ്കണ്ടത്ത് വൈദ്യുത പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് പരിക്ക്

ഇടുക്കി നെടുങ്കണ്ടത്ത് യുവാവിന് വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പരിക്ക്. നെടുങ്കണ്ടം താന്നിമൂട് സ്വദേശി ഡോണി മാത്യുവിനാണ് സ്റ്റേ കമ്പിയിൽ നിന്നും ഷോക്കേറ്റത്. വൈദ്യുതാഘാതം ഏറ്റ ടോണി റോഡിലേക്ക് തെറിച്ചുവീണു. പോസ്റ്റിൽ നിന്ന് താഴെ വീണ സ്റ്റേ കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്.


പുല്ലു ചെത്തുന്നതിനിടയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയാണ് അപകടം നടന്നത്. ബോധം നഷ്ട‌പ്പെട്ട ഇയാളെ സഹായികൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.  കാലുകൾക്കും കൈകൾക്കും വയറിനും പൊള്ളലേറ്റ ടോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS