HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

എറണാകുളം ഇടക്കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു; പെണ്‍സുഹൃത്തും ഭർത്താവും കസ്റ്റഡിയിൽ

എറണാകുളം ഇടക്കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ്

എറണാകുളം ഇടക്കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ്. പെണ്‍സുഹൃത്തിന്റെ ഭർത്താവാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ പെൺസുഹൃത്തിൻ്റെ ഭ‍‍ര്‍ത്താവ് ഷിഹാസ്, ഭാര്യ ഷഹനാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് പെരുമ്പടപ്പ് സ്വദേശി ആഷികിനെ വാഹനത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 


എറണാകുളം ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിലാണ് സംഭവം. പെരുമ്പടപ്പ് സ്വദേശി ആഷികിനെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാഹനത്തിൽ ഒരു യുവതിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. സംഭവത്തിൽ പള്ളുരുത്തി പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് യുവതിയേയും ഭര്‍ത്താവിനേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS