HONESTY NEWS ADS

ഏലക്ക വ്യാപാര സ്ഥാപനത്തില്‍ നിന്നും ഏലക്ക മോഷ്ടിച്ച കേസ്; ജീവനക്കാരായ രണ്ട് പേര്‍ പിടിയിലായി

ഇടുക്കി: ഏലക്ക വ്യാപാര സ്ഥാപനത്തില്‍ നിന്നും ഏലക്ക മോഷ്ടിച്ച കേസില്‍ സ്ഥാപനത്തിലെ ജീവനക്കാർ പിടിയിലായി.

ഇടുക്കി കുഴിത്തൊളുവിലെ ഏലക്ക വ്യാപാര സ്ഥാപനത്തില്‍ നിന്നും ഏലക്ക മോഷ്ടിച്ച കേസില്‍ സ്ഥാപനത്തിലെ ജീവനക്കാർ പിടിയിലായി. കുഴിത്തൊളു നിരപ്പേല്‍ കടയിലെ സ്ഥാപനത്തിലെ ജീവനക്കാരായ തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശികളായ മുത്തു, അളകരാജ എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


പല ദിവസങ്ങളിലായി 75,000ത്തില്‍ അധികം രൂപയുടെ ഏലക്കയാണ് ഇവർ മോഷ്ടിച്ചത്. ജീവനക്കാർ ജോലിയ്ക്ക്‌ എത്തുമ്ബോള്‍ കൊണ്ടുവന്നിരുന്ന ബാഗില്‍ ഏലക്ക മോഷ്ടിച്ചു കടത്തുന്നത് പതിവായിരുന്നു. കടയില്‍ എത്തുന്ന ഏലക്കയുടെ അളവില്‍ സംശയം തോന്നിയ വ്യാപാരി സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS