
മുവാറ്റുപുഴ സി എം ഐ കാർമ്മൽ പ്രോവിൻസിൻ്റെ സോഷ്യൽ അപ്പസ്തോലേറ്റ് & ഹെൽത്ത് കെയർ ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം നാളെ(01/07/2025) മുതൽ ആരംഭിക്കുന്നു. ഇടുക്കി പാറേമാവ് ശാന്തിഗ്രാം വെൽഫയർ അക്കാദമിയിലാണ് ക്‌ളാസ്സുകൾ. കേന്ദ്ര ഗവൺമെൻ്റിൻ്റെ സംരംഭമായ JSS- സുമായി സഹകരിച്ചാണ് പ്രവർത്തനം. സ്ത്രീകൾ, യുവാക്കൾ തുടങ്ങി 15-45 വയസ് വരെ പ്രായമുള്ളവർക്ക് കോഴ്‌സുകളിൽ പ്രവേശനം നേടാം. പരിശീലന പദ്ധതിയുടെ ഉദ്ഘാടനം (01/07/2025) നാളെ ശാന്തിഗ്രാം വെൽഫയർ അക്കാദമിയിൽ നടക്കും.
ബ്യൂട്ടിഷ്യൻ & ടൈലറിംഗ് തുടങ്ങി 3 മാസ കാലയളവിലുള്ള സൗജന്യ കോഴ്സുകൾ ആണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് +91 8281103665, +91 97475 32587 ഈ നമ്പറുകളിൽ ബന്ധപ്പെടുക. ശാന്തിഗ്രാം വെൽഫയർ ട്രെയിനിംഗ് അക്കാദമി പാറേമാവ്, ചെറുതോണി,ഇടുക്കി
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.