HONESTY NEWS ADS

കനത്തമഴയിൽ ഇടുക്കി മാങ്കുളം റോഡിലെ കലുങ്ക് ഇടിഞ്ഞു; റോഡ് ഒലിച്ചുപോയി, പാമ്പുംകയം മേഖല ഒറ്റപ്പെട്ടു

കനത്ത മഴയിൽ മാങ്കുളം പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നായ സുകുമാരൻകട-പാമ്പുകയം- താളുംകണ്ടം റോഡ് ഒലിച്ചുപോയി

കനത്ത മഴയിൽ മാങ്കുളം പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നായ സുകുമാരൻകട-പാമ്പുകയം- താളുംകണ്ടം റോഡ് ഒലിച്ചുപോയി. ഇതോടെ റോഡിന് കുറുകെ വലിയ കിടങ്ങ് രൂപംകൊണ്ടു. സ്‌കൂൾ ബസുകളും സ്വകാര്യ ബസും സർവീസ് നടത്തുന്ന റോഡിന്റെ ഭാഗമാണ് ഒലിച്ച് പോയത്. രാവിലെ സ്‌കൂൾ ബസ് കടന്നുപോയി ഏതാനും സമയങ്ങൾക്കുശേഷമാണ് സംഭവം. അതിനാൽ വലിയ അപകടം ഒഴിവായി.


മാങ്കുളം പഞ്ചായത്തിലെ എട്ടാം വാർഡിലുൾപ്പെടുന്ന പ്രദേശമാണിവിടം. ഇതുവഴിയുള്ള ഗതാഗതം സാധ്യമല്ലാതായതോടെ വാഹനം വഴിതിരിച്ച് വിടുന്നുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കല്ലാർ മാങ്കുളം റോഡിൽ പീച്ചാട് തളികത്തിന് സമീപം റോഡിൽ വെള്ളം കയറി. പ്രദേശത്തുകൂടെ ഒഴുകുന്ന തോട് കരകവിഞ്ഞതോടെയാണ് റോഡിലേക്ക് വെള്ളം കയറിയത്. ഇതോടെ ഇതുവഴിയുള്ള ചെറുവാഹനങ്ങളുടെ യാത്ര ദുഷ്ക്കരമായി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS