HONESTY NEWS ADS

പൊലീസുകാരൻ്റെ ബുള്ളറ്റ് കത്തിച്ച കേസിൽ വഴിത്തിരിവ്; ഇടുക്കി സ്വദേശിനിയുൾപ്പെടെ രണ്ട് യുവതികൾ പിടിയിൽ

പൊലീസുകാരൻ്റെ ബുള്ളറ്റ് കത്തിച്ച കേസിൽ വഴിത്തിരിവ്


അഞ്ചലിൽ പൊലീസുകാരൻ്റെ ബുള്ളറ്റ് കത്തിച്ച കേസിൽ വഴിത്തിരിവ്. വീട്ടിന് മുന്നിൽ വെച്ചിരുന്ന വിവേകിൻ്റെ ബുള്ളറ്റ് കത്തിച്ചത് രണ്ട് യുവതികളാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു.


അതേസമയം, പൊലീസ് കസ്റ്റഡിയിലായ ആരതിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ചികിത്സയിൽ തുടരുകയാണ്. ബൈക്ക് കത്തിച്ചതിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS