HONESTY NEWS ADS

കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ നിന്നുള്ള അറിയിപ്പ്; എല്ലാ അംഗങ്ങളും തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പുതുക്കണം

ഇടുക്കി: കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ നിന്നുള്ള അറിയിപ്പ്

കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ എല്ലാ അംഗങ്ങളും തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ അപ്ഡേഷന്‍ നടത്തി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്ന് ലേബര്‍ കമ്മീഷണറേറ്റ് അറിയിച്ചു.  ഇതിനായി അംഗങ്ങള്‍ ആധാര്‍, ഉപയോഗത്തിലിരിക്കുന്ന ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി വയസ് തെളിയിക്കുന്നതിനുള്ള രേഖ, ഒരു ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയും തടിയമ്പാടുള്ള ജില്ലാ ഓഫീസിലും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനായുള്ള തുകയായ 25 രൂപയും കരുതണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 235732.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS