HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സൗദിയിൽ മലയാളി കുടുംബം വാഹനാപകടത്തിൽപ്പെട്ടു, ഒരു പെൺകുട്ടി മരിച്ചു

മലയാളി കുടുംബം വാഹനാപകടത്തിൽപെട്ട് പെൺകുട്ടി മരിച്ചു

മലയാളി കുടുംബം വാഹനാപകടത്തിൽപെട്ട് പെൺകുട്ടി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ വഴി റിയാദിലേക്കുള്ള റൂട്ടിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ തൃശൂർ നാട്ടിക സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് ഹസൈനാറിൻ്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫർഹാന ഷെറിൻ (18) ആണ് മരിച്ചത്. സിദ്ദീഖും ഭാര്യയും മറ്റ് രണ്ട് കുട്ടികളും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.


ഫർഹാന ഷെറിൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരതരമെന്നാണ് വിവരം. റിയാദിൽ ജോലി ചെയ്യുന്ന സിദ്ദീഖ് സന്ദർശന വിസയിലെത്തിയ കുടുംബത്തിെൻറ വിസ പുതുക്കാനായി ബഹ്റൈനിൽ പോയി മടങ്ങുമ്പോഴാണ് അപകടം. ദമ്മാം-റിയാദ് ഹൈവേയിൽ ഖുറൈസ് പട്ടണത്തിന് സമീപം ഹുറൈറ എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA