HONESTY NEWS ADS

ഇടുക്കി സ്വദേശിയായ യുവാവ് പയ്യന്നൂരിൽ കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

ഇടുക്കി: യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

പയ്യന്നൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. ഇടുക്കി സ്വദേശി അഖിൽ അഗസ്റ്റിനാണ് മരിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു അഖിൽ. ഇതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS