HONESTY NEWS ADS

Electro Tech Nedumkandam

 

വൃഷ്ടി പ്രദേശത്ത് മഴ ശക്തം, ജലനിരപ്പ് 136.20 അടിയായി, മുല്ലപ്പെരിയാർ അണക്കെട്ട് 12 മണിക്ക് തുറക്കും

ജലനിരപ്പ് 136 അടിയായതോടെ ഞായറാഴ്ച രാവിലെ 10 മണിക്ക് മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വൃഷ്ടിപ്രദേശത്ത് ജലനിരപ്പുയരുന്നതോടെ ജലനിരപ്പ് 136.20 അടിയായി ഉയർന്നു. അണക്കെട്ട് 12 മണിക്ക് തുറക്കും. സ്പിൽ വേയിലെ 13 ഷട്ടറുകൾ 10 സെന്റി മീറ്റർ വീതവും സ്പിൽ വേയിലെ 13 ഷട്ടറുകൾ 10 സെന്റി മീറ്റർ വീതവും ഉയർത്തും. സെക്കന്റിൽ 250 ഘനയടി വെള്ളമാണ് ആദ്യം ഒഴുക്കുക.


പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചത്. ഡാം തുറന്ന് കഴിഞ്ഞാൽ പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തേണ്ടത്. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. 


1 നദീ തീരത്തോട് വളരെയടുത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിലുള്ളവർ ആവശ്യമെങ്കിൽ ബന്ധു വീടുകളിലേക്ക് മാറണം


2 ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.


3 മേഖലയിൽ 20 ദുരിതാശ്വാസ ക്യമ്പുകൾ ക്രമീകരിക്കും


4 മുല്ലപ്പെരിയാറിൽ നിന്നും പരമാവധി വെള്ളം തുറന്നു വിട്ടാൽ 883 കുടുംബങ്ങളിലെ 3200 ഓളം പേരെയാണ് ബാധിക്കുക.


5 സ്പിൽ വേ ഷട്ടറുകൾ തുറക്കുന്ന സമയത്ത് പെരിയാർ നദിയിൽ കുളിക്കാനും മറ്റുമായി ഇറങ്ങുന്നത് ഒഴിവാക്കണം


6 നദി മുറിച്ചു കടക്കുന്നതും ഒഴിവാക്കണം.


7 തീരദേശ വാസികൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല


8 പെരിയാർ നദിയിലെ ജലനിരപ്പ് കുറവായതിനാൽ മുല്ലപ്പെരിയാർ വെള്ളമെത്തിയാലും കാര്യമായ വർധനവ് ഉണ്ടാകില്ല


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS