HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

AI ക്യാമറ പ്രവർത്തനരഹിതമെന്ന് കരുതി നിയമലംഘനം; രണ്ട് വർഷത്തെ പിഴ ഒരുമിച്ചെത്തി, അയ്യായിരം മുതല്‍ ഒന്നരലക്ഷം രൂപവരെ

മഴ അതിശക്തമായി തുടരുന്നതിനിടെ നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വിഭാഗം

എഐ ക്യാമറ പ്രവര്‍ത്തനരഹിതമെന്ന് കരുതി നിയമലംഘനം നടത്തിയവര്‍ ഒടുവില്‍പ്പെട്ടു. രണ്ട് വര്‍ഷത്തെ പിഴയാണ് പലര്‍ക്കും ഒരുമിച്ച് ലഭിച്ചിരിക്കുന്നത്. കാസര്‍കോട് കുമ്പളയിലാണ് സംഭവം. കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡില്‍ സഞ്ചരിച്ചവര്‍ക്കാണ് വന്‍ തുക പിഴയായി ലഭിച്ചിരിക്കുന്നത്.


അയ്യായിരം മുതല്‍ ഒന്നരലക്ഷം രൂപവരെയാണ് പലര്‍ക്കും പിഴയായി ലഭിച്ചിരിക്കുന്നത്. 2023 ജനുവരി മുതല്‍ 2025 മെയ് 31 വരെയുള്ള കാലയളവിലേതാണിത്. എഐ ക്യാമറ പ്രവര്‍ത്തിക്കുന്നില്ലെന്ന് കരുതിയാണ് പലരും നിയമലംഘനം നടത്തിയത്. പിഴ തുക ഒരുമിച്ച് ലഭിച്ചതോടെയാണ് ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ മനസിലാക്കിയത്. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെ വാഹനമോടിച്ചതിനും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും വാഹനം അമിത വേഗത്തില്‍ ഓടിച്ചതിനുമെല്ലാമാണ് പിഴ ഈടാക്കിയിരിക്കുന്നത്. കുമ്പള, ശാന്തിവള്ളം, ബാഷ്പ നഗര്‍, നാരായണമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ളവരാണ് പെട്ടിരിക്കുന്നവരില്‍ അധികവും.


ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ബോധവത്കരണം വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പതിനഞ്ച് ദിവസത്തിനുള്ളിലെങ്കിലും നോട്ടീസ് ലഭ്യമാക്കണം. ഇവിടെ നോട്ടീസ് ലഭിച്ചത് രണ്ട് വര്‍ഷത്തിന് ശേഷമാണ്. ഒരു വാഹനം വിറ്റാല്‍ പോലും ലഭിക്കാത്ത തുകയാണ് ഇപ്പോള്‍ പിഴത്തുകയായി ലഭിച്ചിരിക്കുന്നത്. ഇത്രയും വലിയ തുക എങ്ങനെ അടയ്ക്കുമെന്നും നാട്ടുകാര്‍ ചോദിക്കുന്നു. അതേസമയം പരാതി ഉള്ളവര്‍ക്ക് അപേക്ഷ നല്‍കി പിഴത്തുകയുടെ കൃത്യത പരിശോധിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA