HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി കണ്ണംപടി ആദിവാസിക്കോളനിയില്‍ നീറ്റ് റാങ്ക്; അഭിമാന നേട്ടവുമായി ലിയോ

ഇടുക്കി: നീറ്റ് പരീക്ഷയില്‍ 416 മാർക്ക് നേടി കണ്ണംപടി ആദിവാസി കോളനിയില്‍ റാങ്ക് തിളക്കം

നീറ്റ് പരീക്ഷയില്‍ 416 മാർക്ക് നേടി കണ്ണംപടി ആദിവാസി കോളനിയില്‍ റാങ്ക് തിളക്കം. കണ്ണംപടി കിഴുകാനം പുത്തൻപുരയ്ക്കല്‍ പി.കെ.  ലിയോ ആണ് അഭിമാന നേട്ടം കൈവരിച്ചത്. കണ്ണംപടി ആദിവാസിക്കുടിയില്‍നിന്നും ഡോക്ടറാകാനൊരുങ്ങുന്ന ആദ്യത്തെ പുരുഷ വിദ്യാർഥിയാണ് ലിയോ. ഓള്‍ ഇന്ത്യാതലത്തില്‍ യോഗ്യത നേടിയ 15,000 വിദ്യാർഥികളില്‍ 2441 -ാം റാങ്കാണ് ലിയോയിക്ക്. ഇവിടെനിന്ന് രണ്ടുപേർ മെഡിസില്‍ ബിരുദം നേടിയിട്ടുണ്ടെങ്കിലും ഇരുവരും പെണ്‍കുട്ടികളാണ്.


കണ്ണംപടി കിഴുകാനം പുത്തൻപുരയ്ക്കല്‍ പി.കെ. കുമാരന്‍റെയും സിജിമോളുടെയും മൂന്നു മക്കളില്‍ മൂന്നാമത്തെ മകനാണ് ലിയോ. പിതാവ് കൃഷിക്കാരനും പ്രേഷിത പ്രവർത്തകനുമാണ്. ആദിവാസി പിന്നാക്ക സമുദായങ്ങള്‍ക്കിടയില്‍ സേവനം ചെയ്യുകയാണ് ലിയോയുടെ സ്വപ്നം. മാട്ടുതാവളം സെന്‍റ് സെബാൻ സ്കൂള്‍, മേരികുളം മരിയൻ സ്കൂള്‍, ജവഹർ നവോദയ വിദ്യാലയം എന്നിവിടങ്ങളിലായിരുന്നു പഠനം.


പട്ടികവർഗ വകുപ്പിന്‍റെ സ്കോളർഷിപ്പോടെ എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് നീറ്റ് പരിശീലനം. മൂത്ത സഹോദരൻ ഫ്രെഡി സിഎ വിദ്യാർഥിയാണ്. രണ്ടാമത്തെ സഹോദരൻ ടൈറ്റസ് ചരിത്രവിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർഥിയുമാണ്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA