HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

നീറ്റ് എൻട്രൻസ് പരീക്ഷയില്‍ റാങ്ക് തിളക്കുവമായി ഇടുക്കി മണിയറൻകുടി സ്വദേശി

ഇടുക്കി: നീറ്റ് എൻട്രൻസ് പരീക്ഷയില്‍ റാങ്ക് തിളക്കുവമായി ഇടുക്കി മണിയറൻകുടി സ്വദേശി

മെഡിക്കല്‍ നീറ്റ് എൻട്രൻസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ റാങ്ക് തിളക്കുവമായി ഇടുക്കി മണിയറൻകുടി സ്വദേശി അല്‍ഫാസ് ഷെക്കീർ. വാഴത്തോപ്പ് മണിയാറൻകുടി സ്വദേശി ഓട്ടോറിക്ഷ ഡ്രൈവറായ കെ.എം. ഷെക്കീറിന്‍റെ മകനാണ് അല്‍ഫാസ്. 7-ാം ക്ലാസ് വരെ ലക്ഷംകവല കെസിഡബ്ല്യു സിബിഎസ്‌ഇ സ്കൂളിലും തുടർന്ന് പ്ലസ് ടു വരെ വാഴത്തോപ്പ് സെന്‍റ് ജോർജ് എച്ച്‌എസ്‌എസിലുമാണ് പഠനം പൂർത്തിയാക്കിയത്.


8ാം ക്ലാസില്‍ പഠിക്കുമ്പോൾ ഇടുക്കി വോളിബോള്‍ അക്കാദമിയില്‍ പ്രവേശനം ലഭിച്ചു. ജില്ലാ വോളിബോള്‍ സബ് ജൂനിയർ ടീമില്‍ അംഗമായിരുന്നു. പ്ലസ് ടുവിന് 98.6. ശതമാനം മാർക്കോടെ ഉപരിപഠനത്തിന് യോഗ്യത നേടി. തുടർന്ന് തന്‍റെ ജീവിതസ്വപ്നമായ എംബിബിഎസ് ലക്ഷ്യത്തിനുവേണ്ടി ഓണ്‍ലൈൻ ബാച്ച്‌ തെരഞ്ഞെടുത്തു. ലക്ഷങ്ങള്‍ ഫീസ് നല്‍കി പഠിക്കാനുള്ള സാമ്പത്തിക സാഹചര്യവും ചുറ്റുപാടും അല്‍ ഫാസിനില്ലായിരുന്നില്ല. ദേശീയ തലത്തില്‍ 7042 -ാം റാങ്കോടെ നീറ്റ് പരീക്ഷ വിജയിച്ചു. സംസ്ഥാനതലത്തില്‍ 564 -ാം റാങ്കുമുണ്ട്.


കേരളത്തിലെ മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ച്‌ തുടർപഠനത്തിന് കാത്തിരിക്കുകയാണ് അല്‍ഫാസ്. കോട്ടയം, തൃശൂർ മെഡിക്കല്‍ കോളജില്‍ അഡ്മിഷൻ ലഭിക്കണമെന്നാണ് അല്‍ഫാസിന്‍റെ ആഗ്രഹം. റാങ്ക് വിവരമറിഞ്ഞതോടെ ജനപ്രതിനിധികളും നാട്ടുകാരും വിവിധ സാമൂഹ്യ പ്രവർത്തകരും അല്‍ഫാസിനെ നേരില്‍ക്കണ്ട് അഭിനന്ദനമറിയിക്കാൻ എത്തിക്കൊണ്ടിരിക്കുകയാണ്. നസീനയാണ് മാതാവ്. സഹോദരി അഫിയ.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS