HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ചു; ​ഗുരുതര പരിക്ക്, വിദ്യാർത്ഥി പ്രതിഷേധം, കേസെടുത്ത് പൊലീസ്

വിദ്യാർത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എംഎസ്പി സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

വിദ്യാർത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എംഎസ്പി സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. അപകടത്തിൽ വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അധ്യാപികക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തി.


കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കുട്ടിയുടെ കാലിൽ അധ്യാപികയുടെ കാർ ഇടിച്ചത്. കുട്ടിയുടെ കാൽ മൂന്നിടങ്ങളിൽ പൊട്ടിയിട്ടുണ്ട്. എന്നാൽ സ്കൂൾ അധികൃതർ മതിൽ ഇടിഞ്ഞുവീണ് അപകടം പറ്റിയെന്ന് പറയാൻ നിർദേശിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതും വൈകിയെന്ന് വിദ്യാർത്ഥികൾ പറയുന്നു. കേസ് കൊടുക്കരുതെന്നും അധ്യാപിക ആവശ്യപ്പെട്ടു. 


വിദ്യാർത്ഥികൾ സ്കൂൾ മുറ്റത്ത് പ്രതിഷേധിച്ചതോടെ അധ്യാപകർ സംസാരിക്കുകയും വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർ‌ന്ന് ചർച്ചക്ക് തയ്യാറാവുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എംഎസ്പി സ്കൂൾ അധ്യാപിക ബീഗത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ല. നിലവിൽ കുട്ടികളുമായി അധ്യാപകർ സംസാരിച്ചു വരികയാണ്. 




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS