HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി മണിയാറന്‍കുടി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നൈപുണി വികസന കേന്ദ്രം തുറന്നു

ഇടുക്കി: മണിയാറന്‍കുടി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നൈപുണി വികസന കേന്ദ്രം തുറന്നു


മണിയാറന്‍കുടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് അനുവദിച്ച നൈപുണി വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കേന്ദ്രത്തിന്റെ കീഴില്‍ കൂടുതല്‍ കോഴ്‌സുകള്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ അനുവദിച്ച 11 നൈപുണി വികസന കേന്ദ്രങ്ങളില്‍ നാലെണ്ണം ഇടുക്കി നിയോജകമണ്ഡലത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 


സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളവും ചേര്‍ന്നാണ് നൈപുണി വികസന പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളിലെ നൈപുണി വികസന കേന്ദ്രത്തില്‍ ഗ്രാഫിക് ഡിസൈനര്‍,  ഫിറ്റ്‌നസ് ട്രെയിനര്‍ എന്നീ സൗജന്യ കോഴ്‌സുകളാണ് ആരംഭിച്ചത്. 15 മുതല്‍ 23 വയസ് വരെയുള്ളവര്‍ക്ക് കോഴ്‌സില്‍ ചേരാം. 


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷത വഹിച്ചു. ഇടുക്കി എസ്.എസ്. കെ ഡി.പി.സി എ.എം ഷാജഹാന്‍, വാര്‍ഡ് മെമ്പര്‍മാരായ സിജി ചാക്കോ, സെലിന്‍ വില്‍സണ്‍, ബി.ആര്‍.സി ബി.പി.സി സിനി സെബാസ്റ്റ്യന്‍, എസ്.ഡി.സി കോ-ഓഡിനേറ്റര്‍ റിന്റു അഗസ്റ്റി, പ്രിന്‍സിപ്പല്‍ മൈക്കിള്‍ സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ വി.ടി ബിഷ്ര് അമീന്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA