HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

മൂന്നാറിൽ വിദ്യാർഥികൾക്ക് നേരെ തെരുവ് നായ ആക്രമണം; 6 പേർക്ക് പരിക്ക്

ഇടുക്കി: മൂന്നാറിൽ വിദ്യാർഥികൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം

മൂന്നാറിൽ വിദ്യാർഥികൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം. ദേവികുളം തമിഴ് ഹയർ സെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർഥികളെയാണ് ആക്രമിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ സ്കൂൾ കോമ്പൗണ്ടിൽ വെച്ച് ഇന്നലെ വൈകീട്ടാണ് തെരുവുനായ ആക്രമിച്ചത്. പിന്നീട് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന അഞ്ചു കുട്ടികളെ ഇന്ന് രാവിലെ സ്കൂളിലേക്ക് വരുന്ന വഴിയും തെരുവ് നായ ആക്രമിച്ചു. കുട്ടികൾ ആരോഗ്യകേന്ദ്രത്തിൽ നിന്ന് ചികിത്സ തേടി വാക്സിൻ സ്വീകരിച്ചു.


ദേവികുളം മേഖലയിൽ തെരുവ് നായയുടെ ശല്യം അതീവ രൂക്ഷമാണ്. രണ്ടാഴ്ച മുൻപാണ് വിനോദ സഞ്ചാരികളടക്കം 16 പേരെ തെരുവ് നായ ആക്രമിച്ചത്. അതിന് പിന്നാലെയാണിപ്പോൾ വിദ്യാർഥികൾക്ക് നേരെയുള്ള ആക്രമണം. വലിയ ആശങ്കയാണ് സ്ഥലത്ത് നിലനിൽക്കുന്നത്. തെരുവ് നായ ശല്യം തടയുന്നതിനായി ഒരു തരത്തിലുള്ള നടപടികളും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നിരവധി തെരുവ് നായകൾ മൂന്നാർ, ദേവികുളം മേഖലകളിൽ ഉണ്ട്. സംഭവത്തിൽ അടിയന്തരമായ നടപടി വേണമെന്നാണ് വിദ്യാർഥികളും നാട്ടുകാരും പറയുന്നത്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA