HONESTY NEWS ADS

കൊച്ചിയില്‍ ട്രോളി ബാഗില്‍ 37 കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥിനിയും യുവതിയും; കാരിയറായത് പോക്കറ്റ് മണിക്കെന്ന്

എറണാകുളത്ത് ട്രോളി ബാഗില്‍ 37.49 കിലോ കഞ്ചാവുമായി ബിരുദ വിദ്യാര്‍ത്ഥിനിയും മറ്റൊരു യുവതിയും പിടിയിൽ

ബംഗാളില്‍ നിന്ന് ട്രോളി ബാഗില്‍ 37.49 കിലോ കഞ്ചാവുമായി ബിരുദ വിദ്യാര്‍ത്ഥിനിയും മറ്റൊരു യുവതിയും പിടിയിലായി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലാണ് യുവതികള്‍ പിടിയിലായത്. മുര്‍ഷിദാബാദ് സ്വദേശിനികളായ 21കാരായ സോണിയ സുല്‍ത്താനയും അനിത ഖാത്തൂനുമാണ് അറസ്റ്റിലായത്.


ഓര്‍ഡര്‍ ലഭിച്ചത് പ്രകാരം ബംഗാളില്‍ നിന്ന് കൊച്ചിയില്‍ കഞ്ചാവ് എത്തിച്ച് ഇടപാടുകാര്‍ക്കായി റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ കാത്തിരിക്കുകയായിരുന്നു ഇവര്‍. അതേ സമയത്ത് അവിടെ പരിശോധനക്കെത്തിയ പൊലീസിനെ കണ്ട് ഇരുവരും എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചു. ഇതോടെ വനിത പൊലീസ് തടയുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പോക്കറ്റ് മണിക്കായാണ് താന്‍ കഞ്ചാവ് കാരിയറായതെന്നാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി പൊലീസിനോട് പറഞ്ഞത്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS