HONESTY NEWS ADS

ഇടുക്കി രാജാക്കാട് ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കൾ പിടിയിൽ

ഇടുക്കി: രാജാക്കാട് ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കൾ പിടിയിൽ

ഇടുക്കി രാജാക്കാട് കഞ്ചാവിൽ നിന്നും ഉല്പാദിപ്പിക്കുന്ന ചരസ് എന്ന ലഹരിവസ്‌തുക്കളുമായി രണ്ട് യുവാക്കൾ പിടിയിൽ. രാജകുമാരി നടുമറ്റം സ്വദേശികളായ ചെനയപ്പള്ളിയിൽ ബിബിൻ(25), കുരുമ്പുംതടത്തിൽ അശ്വിൻ(21) എന്നിവരാണ് രാജാക്കാട് പോലീസിൻ്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 90 ഗ്രാം ചരസ് കണ്ടെടുത്തു. 


വിനോദ സഞ്ചാരത്തിനായി മണാലിക്ക് പോയി തിരികെ എത്തുന്ന യുവാക്കളുടെ കൈവശം ലഹരി വസ്തുക്കൾ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് രാജാക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. മണാലിയിൽ നിന്നും ട്രെയിനിൽ എറണാകുളത്ത് എത്തി അവിടെ നിന്നും ബസിൽ രാജാക്കാട് വന്ന് ഇറങ്ങിയപ്പോളാണ്  രാജാക്കാട് പോലീസ് ഇരുവരെയും പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS