HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി മെഡിക്കൽ കോളേജിന് അഭിമാനം; ലോ​ക മെ​ഡി​ക്ക​ൽ ഗെ​യിം​സിൽ ഇ​ര​ട്ട സ്വ​ർ​ണ​ നേട്ടവുമായി ഇടുക്കി​യു​ടെ സ്വ​ന്തം ഡോ​ക്ട​ർ

ചെറുതോണി: ലോ​ക മെ​ഡി​ക്ക​ൽ ഗെ​യിം​സിൽ ഇ​ര​ട്ട സ്വ​ർ​ണ​ നേട്ടവുമായി ഇടുക്കി​യു​ടെ സ്വ​ന്തം ഡോ​ക്ട​ർ

ചെറുതോണി: സ്പെയിനിലെ ബാഴ്‌സലോണയിൽ ജൂൺ ഏഴ് മുതൽ 14 വരെ നടന്ന 44-ാമത് ലോക മെ ഡിക്കൽ ആൻഡ് ഹെൽത്ത് ഗെയിംസിൽ ഇടുക്കി മെഡിക്കൽ കോളേജിന് അഭിമാനമായി ഡോ. ആൽവി ൻ ആന്റണി. ഇന്ത്യക്ക് വേണ്ടി സ്പ്രിൻ്റ് ഇനങ്ങളിൽ മത്സരിച്ച ഡോ. ആൽവിൻ ആൻ്റണി ഇരട്ട സ്വർണമാണ് സ്വന്തമാക്കിയത്. 100 മീറ്റർ ഓട്ടം, 200 മീറ്റർ ഓട്ടം എന്നിവയിലാണ് നേട്ടം കരസ്ഥമാക്കിയത്. ആരോഗ്യപ്ര വർത്തകരുടെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന വേൾഡ് മെഡിക്കൽ ഗെയിംസിൽ 50 ലധികം രാജ്യങ്ങളിൽ നിന്നുള്ള ആ രോഗ്യപ്രവർത്തകരാണ് പങ്കെടുത്തത്.


ഇടുക്കി മെഡിക്കൽ കോളേജിലെ കമ്മ്യൂനിറ്റി മെഡിസിൻ അസോസിയേറ്റ് പ്രഫസറും, ഐ.എം.എ കൊ ച്ചി ജോയിന്റ് സെക്രട്ടറിയുമാണ്. 2023-ൽ വിജയവാഡയിലും 2024 -ൽ ഔറംഗബാദിലും നടന്ന ഐ.എം. എ ദേശീയ കായികമേളകളിൽ 100 മീറ്ററിലും 200 മീറ്ററിലും ഇദ്ദേഹം വെള്ളി മെഡൽ നേടിയിരുന്നു. 'മാക്' ഓപ്പൺ നാഷണൽ മാസ്‌റ്റേഴ്‌സ് അത്ലറ്റിക്  ചാമ്പ്യൻ ഷിപ്പിലും സ്വർണമെഡൽ ജേതാവായി. അർജുന അവാർഡ് ജേതാവ് ജോസഫ് ജി. അബ്രാഹമിൻ്റെ കീഴിലായിരുന്നു പരിശീലനം. രാജ്യത്തെ പ്രതിനിധീകരി ച്ച് സ്വർണം നേടിയതിൽ അഭിമാനമുണ്ടെന്ന് ഡോ. ആൽവിൻ പറഞ്ഞു. തൃശൂർ ആലപ്പാട് സ്വദേശിയായ ആൽവിൻ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് താമസം. ഭാര്യ: ഡോ. അശ്വതി വർഗീസ് പനമ്പി ള്ളി നഗറിലെ ഡി.ഡി.ആർ.സി.യിൽ കൺസൾട്ടൻറാണ്. ഏഴ് വയസുകാരൻ ആഷിനും നാല് വയസുകാ രൻ അബ്രാമുമാണ് മക്കൾ.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA