
ഇടുക്കി ഉടുമ്പൻചോലയിൽ കുളത്തിൽ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല ആട്ടുപാറയിൽ സ്വകാര്യ എസ്റ്റേറ്റിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം ഉണ്ട്. മൃതദേഹം പോസ്റ്റ്‌മാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേയ്ക് മാറ്റി. ഉടുമ്പൻചോല പോലിസ് മേൽനടപടികൾ സ്വീകരിച്ചു. പ്രദേശത്തു നിന്ന് ഏതാനും നാളുകൾക്കിടെ കാണാതായവരെ കേന്ദ്രീകരിച്ച് പോലീസ് അന്വഷണം ആരംഭിച്ചു.