HONESTY NEWS ADS

ഇടുക്കി അടിമാലിയിൽ പതിനഞ്ചുകാരൻ വീട്ടിൽനിന്ന് സ്വർണാഭരണം മോഷ്ടിച്ച് സുഹൃത്തിന് നൽകി, 3 പവൻ വിൽപ്പന നടത്തിയ സുഹൃത്ത് അറസ്റ്റിൽ

ഇടുക്കി അടിമാലിയിൽ പതിനഞ്ചുകാരൻ വീട്ടിൽനിന്ന് സ്വർണാഭരണം മോഷ്ടിച്ച് സുഹൃത്തിന് നൽകി

അടിമാലിയിൽ പതിനഞ്ചുകാരൻ വീട്ടിൽനിന്നു സ്വർണാഭരണം മോഷ്ടിച്ചു സുഹൃത്തിനു നൽകി വിറ്റു. സ്വർണം കാണാതായതിനെ തുടർന്ന് ഇരുനൂറേക്കർ സ്വദേശിനിയായ വീട്ടമ്മ നൽകിയ പരാതിയിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മന്നാങ്കാലയിൽ വാടകക്ക് താമസിക്കുന്ന മാങ്കുളം വിരിപാറ സ്വദേശി ചൂരനാലിക്കൽ ആഷിഷ് (21) ആണ് അടിമാലി പൊലീസിന്റെ പിടിയിലായത്.


2 ദിവസങ്ങളിലായി 24 ഗ്രാം സ്വർണാഭരണമാണു വീട്ടുകാരറിയാതെ പതിനഞ്ചുകാരൻ കൈക്കലാക്കി ആഷിഷിനു കൈമാറിയത്. ഇയാൾ 2 ലക്ഷത്തിലധികം രൂപയ്ക്ക് അടിമാലി യിലെ സ്വകാര്യ ജ്വല്ലറിയിൽ വിൽപന നടത്തിയെന്നു പൊലീസ് കണ്ടെത്തി. ഇതിൽ 60,000 രൂപ പതിനഞ്ചുകാരനു നൽകി. 


തുടർന്ന് പോലീസ് പ്രതിയായ ആഷിഷിനെ ചോദ്യം ചെയ്തെന്നെ തുടർന്ന് ഇയാളുടെ പെൺ സുഹൃത്തിന്   50,000 രൂപ നൽകിയതായി കണ്ടെത്തി, കൂടാതെ പ്രതി ബാക്കി തുക  ഇരുചക്ര വാഹനം സ്വന്തമാക്കാൻ കൊടുത്തതായി പോലീസ് വ്യക്തമാക്കി. പ്രതിയായ ആശിഷ് ജുവനയിൽ ജസ്റ്റിസ് കേസിലെ  പ്രതിയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അടിമാലി എസ് ഐ ജിബിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS