വാഴകൾക്ക് കുമിൾരോഗം വന്നതോടെ കഞ്ഞിക്കുഴി കൃഷിഓഫീസിലെത്തി വിവരം പറഞ്ഞതിനെ തുടർന്ന് കൃഷി ഓഫീസർ മരുന്ന് നിർദേശിച്ചു. കഞ്ഞിക്കുഴിയിലെ വളക്കടയിൽനിന്ന് വാങ്ങി ഇത് തളിച്ചതിനെ തുടർന്നാണ് വാഴകൾ പഴുത്തുണങ്ങിയത്. പിന്നീട് നടത്തിയ പരിശോധനയിൽ കടയിൽനിന്ന് മരുന്ന് മാറി നൽകിയതാണെന്ന് കണ്ടെത്തിയതായി ഫ്രാൻസിസ് പറഞ്ഞു. കഞ്ഞിക്കുഴി കൃഷിഭവനിലും പോലീസിലും ഫ്രാൻസിസ് പരാതി നൽകി. കടം വാങ്ങിയും ബാങ്ക് വായ്പ എടുത്തുമാണ് കൃഷി ഇറക്കിയത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കർഷകൻ പറയുന്നു.
വളക്കടയിൽനിന്ന് മരുന്ന് മാറി നൽകി; ഇടുക്കി കഞ്ഞിക്കുഴിയിൽ കർഷകന്റെ 300 ഏത്തവാഴ നശിച്ചു
0
July 04, 2025