HONESTY NEWS ADS

ധര്‍മ്മസ്ഥല വെളിപ്പെടുത്തല്‍; ഇന്നും മണ്ണ് നീക്കി പരിശോധന

ധര്‍മ്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ ഇന്നും മണ്ണ് നീക്കി പരിശോധന നടത്തും

ധര്‍മ്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ ഇന്നും മണ്ണ് നീക്കി പരിശോധന നടത്തും. ഉള്‍ക്കാട്ടിലുള്ള മൂന്ന് പോയിന്റുകളില്‍ ആണ് ഇന്ന് പരിശോധന നടക്കുക. ഇവിടേക്ക് ജെസിബി കൊണ്ടുപോവുക അപ്രായോഗികമാണ്. എസ്‌ഐടി മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തും. സാക്ഷി ചൂണ്ടിക്കാണിച്ചു കൊടുത്ത മൂന്ന് ഇടങ്ങളില്‍ ഒരേസമയം പരിശോധന നടത്താനാണ് നീക്കം. ഇന്നലെ പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളെ തന്നെയാകും ഇന്ന് കുഴിയെടുക്കാന്‍ കൊണ്ടുപോവുക. പുത്തൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സ്റ്റെല്ല വര്‍ഗീസ് എസ് ഐ ടി ഓഫീസില്‍ എത്തി ഡിഐജി അനുചേതുമായി കൂടിക്കാഴ്ച നടത്തി.


മുന്‍ ശുചീകരണ തൊഴിലാളി മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ ആദ്യ സ്പോട്ടിലെ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. മൂന്നടി കുഴിച്ച ശേഷം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആയിരുന്നു പിന്നീടുള്ള പരിശോധന. പുത്തൂര്‍ റവന്യൂ വകുപ്പ് എ സി, ഫോറന്‍സിക് വിദഗ്ധര്‍, വനം വകുദ്യോഗസ്ഥര്‍, കുഴിച്ചു പരിശോധക്കാനുള്ള തൊഴിലാളികള്‍ എന്നിവര്‍ ഉള്‍പ്പെടെ വലിയൊരു സംഘമാണ് ആദ്യ സ്പോര്‍ട്ടിലേക്ക് പോയത്. മൂന്നു മണിക്കൂര്‍ കുഴിച്ചു പരിശോധിച്ചില്ലെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല. പുഴയോട് ചേര്‍ന്ന ഭാഗമായതിനാല്‍ മൂന്നടി കുഴിച്ചപ്പോഴേക്കും വെള്ളം ഒഴുകാന്‍ തുടങ്ങി, ഇടവിട്ടുള്ള മഴയും പരിശോധനയെ സാരമായി ബാധിച്ചു. ഒടുവില്‍ ഡിഐജി എം എന്‍ അനുചേത് സ്ഥലത്തെത്തി. തുടര്‍ന്നുള്ള പരിശോധനയ്ക്ക് മണ്ണുമാന്തി യന്ത്രം എത്തിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS