
അമേരിക്കൻ കമ്പനിയായ ടെക്സാസ് ഇൻസ്ട്രുമെൻ്റ്സിൽ 9.03 ലക്ഷം രൂപ വാർഷിക ശമ്പള നിരക്കിൽ ജോലി നേടി തൊടുപുഴ മുട്ടം സർക്കാർ പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിഭാഗം വിദ്യാർത്ഥി. തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി അമീർ എ. എസ്. ആണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
കേരളത്തിൽ നിന്ന് ആകെ 6 ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കാണ് ടെക്സാസ് ഇൻസ്ട്രുമെൻ്റ്സിൽ നിയമനം ലഭിച്ചത്. രാജ്യത്തെ മികച്ച എൻജിനീയറിംങ്ങ് കോളേജുകളിലെ വിദ്യാർത്ഥികളോട് കിട പിടിക്കുന്ന നേട്ടമാണ് പോളിടെക്നിക് ഇലക്ട്രോണിക്സ് വിദ്യാർത്ഥികൾ നേടിയെടുത്തത് എന്നത് ശ്രദ്ധേയമാണ്. മൂന്നാം വർഷ പഠനത്തോടൊപ്പം തന്നെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ടെക്സാസ് ഇൻസ്ട്രുമെൻ്റ്സ് കമ്പനിയുടെ ബാംഗ്ലൂർ ക്യാമ്പസിൽ ഐ.ഐ.ടി, എൻ.ഐ.ടി വിദ്യാർത്ഥികൾക്കൊപ്പം 6 മാസം ഇൻ്റേൺഷിപ്പ് ചെയ്യാൻ അവസരവും ലഭിച്ചു. അവസാന വർഷ റിസൾട്ട് വന്ന് രണ്ടാഴ്ചക്കുള്ളിൽ തന്നെ അമീർ ജോലിയിൽ പ്രവേശിച്ചു.
8 ലക്ഷം രൂപാ വാർഷിക ശമ്പള നിരക്കിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ജെന്നിഫർ പി ജോജോയും നിയമനം നേടി. മെക്കാനിക്കൽ, ഇലെക്ട്രിക്കൽ, സിവിൽ ബ്രാഞ്ചുകളിലും ഇതിനോടകം തന്നെ നൂറിലധികം നിയമനങ്ങളാണ് മുട്ടം പോളിടെക്നിക് കോളേജിലെ വിദ്യാർഥികൾ നേടിയെടുത്ത്. മുട്ടം സർക്കാർ പോളിടെക്നിക് കോളേജിൽ ഒന്നാം വർഷ അഡ്മിഷൻ നടപടികൾ പുരോഗമിക്കുകയാണ്. സ്പോട് അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് അഡ്മിഷൻ ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടുക. ഫോൺ നമ്പർ: 9645783646, 9961395517
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

