.png)
ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് ആരോപിച്ച് സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ആലുവ രാജഗിരി ആശുപത്രിയിൽ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്നാണ് ആരോപണം. നടുവേദനയ്ക്ക് താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയപ്പോൾ ഞരമ്പ് മുറിഞ്ഞതിനെ തുടർന്നാണ് എറണാകുളം ചോറ്റാനിക്കര സ്വദേശി ബിജു തോമസ് മരിച്ചതെന്ന് കുടുംബം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
രോഗിയെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്‌തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇന്നലെ വൈകിട്ടാണ് ബിജു തോമസ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇദ്ദേഹത്തിന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും ബിപിയിലുണ്ടായ വ്യതിയാനമാണ് മരണത്തിലേക്ക് നയിച്ചതെന്നും ആശുപത്രി അധികൃതർ പറയുന്നു. അതേസമയം മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഇന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.