HONESTY NEWS ADS

Gold Rate Today: പത്ത് ദിവസത്തിനുശേഷം ഉയർന്ന് സ്വർണവില; ഇന്നത്തെ നിരക്കറിയാം (01-07-2025)

Gold Rate: Honesty News

സംസ്ഥാനത്ത് പത്ത് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു. പവന് 840 രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണവില വീണ്ടും 72,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72,160. കഴിഞ്ഞ പത്ത് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത് 3200 രൂപയാണ്. തുടർച്ചയായ ഇടിവിന് ശേഷം സ്വര്ർണവില ഉയർന്നത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച 680 രൂപ ഇടിഞ്ഞതോടെ സ്വർണ വില 72,000 ത്തിന് താഴേക്കെത്തിയിരുന്നു. ഈ വിലയിടിവ് തുടർന്നാൽ വില 70,000 ത്തിന് താഴെയെത്തുമെന്നാണ് സ്വർണാഭരണ പ്രേമികൾ പ്രതീക്ഷിച്ചിരുന്നു.


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 105 രൂപ ഉയർന്നു. ഇന്നത്തെ വില 9020 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 85 രൂപ കുറഞ്ഞു. ഇന്നത്തെ വപണി വില 7400 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS