HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി തൊടുപുഴയില്‍ മൂന്ന് വയസ്സുകാരനെ കൊന്ന ശേഷം പിതാവ് ജീവനൊടുക്കി

ഇടുക്കി: തൊടുപുഴയില്‍ മൂന്ന് വയസ്സുകാരനെ കൊന്ന ശേഷം പിതാവ് ജീവനൊടുക്കി

ഇടുക്കിയില്‍ ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി. ഇടുക്കി കുളമാവ് മുത്തിയുരുണ്ടാർ സ്വദേശി കടിയൻകാട്ടിൽ  ഉന്മേഷ് (32), മകൻ ദേവ് (3) എന്നിവരാണ് മരിച്ചത്. തൊടുപുഴ കാഞ്ഞിരമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം. ഓട്ടിസം ബാധിച്ച മൂന്നുവയസ്സുകാരന്‍ നിരവധി ശാരീരിക അസ്വസ്ഥതകളിലൂടെയാണ് കടന്നുപോയിരുന്നത്.


ഇതിന്‌റെ മനോവിഷമത്തിലാണ് കുട്ടിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് കെട്ടിത്തൂക്കുകയായിരുന്നു. മാതാവ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.


ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS