
കരിമ്പൻ ടൗണിൽ തെരുവുനായുടെ കടിയേറ്റ് 5 പേർക്ക് പരിക്ക്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. കരിമ്പനിൽ അലങ്കാരമത്സ്യ കടയുടമ കേളംകുടിയിൽ റുക്കിയ അലിയാർ (68) തടിയമ്പാട് തടത്തിൽപുത്തൻപുരയിൽ സൂരജ് ചന്ദ്രൻ(19), തോപ്രാംകുടി പുതുപ്പറമ്പിൽ പ്രഭാകരൻ കൊച്ചുകുട്ടി (76) മരിയാപുരം സ്വദേശി ലിൻ്റൊ,(31) രഞ്ചു കരിമ്പൻ (40) എന്നിവർക്കാണ് കടിയേറ്റത്. കരിമ്പൻ ടൗണിൽ നിന്നിരുന്ന പ്രഭാകരനെയാണ് ആദ്യം നായ കടിച്ചത്. പിന്നീട് തടിയമ്പാട് ഭാഗത്തേക്കു പോയ നായ മറ്റുള്ളവരേയും കടിക്കുകയായിരുന്നു. തുടർന്നു നാട്ടുകാർ തല്ലിക്കൊന്നു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പരിക്കേറ്റവരെ കുത്തിവയ്പടുത്ത ശേഷം വിട്ടയച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.