HONESTY NEWS ADS

Gold Rate Today: കുതിച്ചുയർന്ന് സ്വർണവില; രണ്ട് ദിവസത്തിനിടെ കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കറിയാം(02-07-2025)

Gold Rate: Honesty News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. ജൂൺ അവസാന വാരം സ്വർണവിലയിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഒരാഴ്ചക്കിടെ 2500 രൂപവരെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ മാസാരാംഭത്തിൽ 840 രൂപയുടെ വർദ്ധനവ് ഉണ്ടായത്. ഇന്ന് 360 രൂപയാണ് ഒരു പവന് കൂടിയത്. 72,520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഒരു ഗ്രാം സ്വർണത്തിൻ്റെ വില വീണ്ടും 9000 കടന്നു. ഇന്ന് 9065 രൂപയാണ് ഒരു ഗ്രാമിന് നല്‍കേണ്ടത്. ഇതിനൊപ്പം പണിക്കൂലി, ജിഎസ്ടി എന്നിവയും ചേർത്താകും ഒരു പവൻ സ്വർണാഭരണത്തിൻറെ വില.


ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS