
പത്തനംതിട്ട കൊറ്റനാട് മടത്തുംചാലിൽ ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് കേരള ബാങ്ക് ജപ്തി ചെയ്തു. ജപ്തി നിയമ വിരുദ്ധമെന്ന് പരാതി ഉയർന്നു. വീട് നിർമ്മിച്ച സ്ഥലത്തിൻ്റെ മുൻ ഉടമ കേരള ബാങ്കിൽ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാതെ വന്നതോടെയാണ് കാര്യങ്ങൾ ജപ്തിയിലേക്ക് നീങ്ങിയത്. ഇതോടെ വഴിയാധാരമായ കുടുംബത്തെ സഹായിക്കാൻ യൂത്ത് കോൺഗ്രസ് എത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൂട്ടുപൊളിച്ച് കുടുംബത്തെ വീടിന് അകത്ത് കയറ്റി. ആധാരം അടക്കം രേഖകളെല്ലാം വീട്ടുകാരുടെ പക്കൽ ഉണ്ടെന്നും അനധികൃത ജപ്തിയിൽ കേരള ബാങ്ക് മറുപടി പറയണമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.