HONESTY NEWS ADS

കോന്നി ക്വാറി അപകടം: കാണാതായ തൊഴിലാളിക്കായി ഇന്ന് തെരച്ചിൽ നടത്തും; അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ട് കളക്ടർ

കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി തെരച്ചിൽ

കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന് തെരച്ചിൽ തുടരും. ബീഹാർ സ്വദേശിയെ കണ്ടെത്താനുള്ള ദൗത്യത്തിൽ എൻഡിആർഎഫ് സംഘവും പങ്കാളികളാകും. ഒഡീഷ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്തു. ക്വാറിയുടെ അനുമതിയടക്കം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ജിയോളജി വകുപ്പിന് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.


അളവിൽ കൂടുതൽ പാറ പൊട്ടിക്കൽ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. അടുത്ത വർഷം വരെ ക്വാറിക്ക് ലൈസൻസ് ഉണ്ടെന്ന് കളക്ടർ വ്യക്തമാക്കി. ജിയോളജി വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും സംഭവത്തിൽ തുടർനടപടി സ്വീകരിക്കുക. അപകട സാഹചര്യത്തിൽ ക്വാറി പ്രവർത്തനം നിർത്തിവെപ്പിച്ചിരിക്കുകയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS