
പൈനാവിന് സമീപം കുയിലിമല, സിവില്‍ സ്റ്റേഷന്‍ പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിയ യുവാവിൽ നിന്നും കഞ്ചാവും ഹാഷിഷും പിടികൂടി. തൃശ്ശൂർ മാള, വലിയപറമ്പ് സ്വദേശി പാറേപ്പറമ്പിൽ ഷൈബിൻ ഷാജഹാൻ(33) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശം 3.4441 ഗ്രാം ഹാഷിഷ് കണ്ടെത്തിയതിനെ തുടർന്ന് ഇയാളുടെ കാർ പരിശോധിച്ചപ്പോൾ കാറിന്റെ ഡാഷ്ബോർഡില്‍നിന്നും 0.72221 ഗ്രാം കഞ്ചാവും കണ്ടെത്തി. ഇടുക്കി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.