
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് ടെർമിനലിലെ അശോക ലോട്ടറി ഏജൻസിയിൽ മോഷണം നടത്തിയ പ്രതിപിടിയിൽ. ഇടുക്കി കരുണാപുരം സ്വദേശി കട്ടേക്കാനം ഷാജി രഘു (50) ആണ് അറസ്റ്റിലായത്. മോഷണം നടത്തിയ പ്രതിയുടെ ദൃശ്യങ്ങൾ പിന്തുടർന്ന് കട്ടപ്പന പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
തിങ്കളാഴ്ച രാത്രി 12-ന് താഴ് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. തുടർന്ന് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും മൂന്നര ലക്ഷം രൂപയുടെ ലോട്ടറിയും മോഷ്ടിച്ചു. മുഖം മറച്ചും കൈയ്യുറ ധരിച്ചുമാണ് മോഷണം നടത്തിയത്. എന്നാൽ, പുറത്തിറങ്ങിയ മോഷ്ടാവിൻ്റെ ദൃശ്യം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി യിൽ പതിയുകയായിരുന്നു. പ്രതിയെ ലോട്ടറി ഏജൻസിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.