HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു; ആത്മഹത്യ പുതുതായി നിർമ്മിച്ച വീട്ടിൽ

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയിൽ. ജെയ്സൺ അലക്സ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിർമ്മിച്ച വീട്ടിലായിരുന്നു ആത്മഹത്യ.


മരണ കാരണം വ്യക്തമല്ല. കൊല്ലം സ്വദേശിയാണ് ജെയ്സൺ അലക്സ്. അധ്യാപികയായ ഭാര്യയും മക്കളും സ്കൂളിൽ പോയ സമയത്താണ് ആത്മഹത്യ. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം അടക്കം പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS