HONESTY NEWS ADS

വിഎസിന് ആദരം; സംസ്ഥാനത്ത് നാളെ പൊതു അവധി; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

സംസ്ഥാനത്ത് നാളെ പൊതു അവധി

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി. സംഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഉൾപ്പെടെ നാളെ അവധിയായിരിക്കും.


നാളെയാണ് വിഎസിന്‍റെ ഭൗതികശരീരം തിരുവനന്തപുരത്തെ പൊതുദര്‍ശനത്തിനു ശേഷം വിലാപയാത്രയായി ദേശീയപാത വഴി ആലപ്പുഴ പുന്നപ്രയിലെ സ്വവസതിയില്‍ എത്തിക്കുക. ഇന്ന് ഉച്ചയ്ക്ക് 3.20നാണ് വിഎസിൻ്റെ അന്ത്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണ്‍ 23നാണ് വിഎസിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെൻ്റിലേറ്ററില്‍ പ്രവേശിപ്പിച്ച വിഎസ് മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം വിഎസിൻറെ നിലയില്‍ നേരിയ പുരോഗതിയുണ്ടായി. വീണ്ടുമൊരു ഹൃദയാഘാതം ഉണ്ടായെങ്കിലും വിഎസ് അത്ഭുതകരമായ തിരിച്ചുവരികയായിരുന്നു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS