HONESTY NEWS ADS

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; വയോധികന് ദാരുണാന്ത്യം

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ടില്‍ പുരുഷോത്തമനാ (64)ണ് മരിച്ചത്. പെരുവന്താനത്തെ മതമ്പയില്‍ രാവിലെ പത്തരയോടെ ആയിരുന്നു സംഭവം.


പാട്ടത്തിനെടുത്ത റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിന് എത്തിയതായിരുന്നു പുരുഷോത്തമനും മകനും. കാടിറങ്ങിയ കാട്ടാനക്കൂട്ടം ഇവര്‍ക്കു നേരെ പാഞ്ഞടുത്തു. മകന് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞെങ്കിലും പുരുഷോത്തമന് സാധിച്ചില്ല. വയറിന് ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS