HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി ഉടുമ്പൻചോലയിൽ ഏലം എസ്റ്റേറ്റില്‍ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു

ഇടുക്കി: ഉടുമ്പൻചോലയിൽ ഏലം എസ്റ്റേറ്റില്‍ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു

ഉടുമ്പൻചോല കല്ലുപാലത്തുള്ള ഒരു സ്വകാര്യ ഏലം എസ്റ്റേറ്റിൽ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. തമിഴ്നാട് തേവാരം സ്വദേശിനിയായ 60 വയസ്സുകാരി ലീലാവതിയാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം.


തമിഴ്നാട്ടിൽ നിന്ന് ദിവസവും ജോലിക്കായി കേരളത്തിലേക്ക് വന്നുപോയിരുന്ന തൊഴിലാളി സംഘത്തിലെ ഒരംഗമായിരുന്നു ലീലാവതി. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ എസ്റ്റേറ്റിൽ നിന്നിരുന്ന ഉണക്ക മരം കടപുഴകി തൊഴിലാളി സംഘത്തിന് നേരെ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടിമാറിയെങ്കിലും മരം ലീലാവതിയുടെ ദേഹത്ത് പതിച്ചു. ഉടൻതന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഉടുമ്പൻചോല പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS