HONESTY NEWS ADS

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടി റാണി മുഖർജി; ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടന്മാർ

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2023ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. റാണി മുഖർജിയാണ് മികച്ച നടി. മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ജവാൻ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്കാരം. ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയേയും മികച്ച നടനായി തിരഞ്ഞെടുത്തു.


മലയാളത്തിന് അഞ്ച് പുരസ്കാരങ്ങളാണ് ലഭിച്ചത്. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി മികച്ച സഹനടിയായി. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരത്തിന് പൂക്കാലം എന്ന ചിത്രത്തിലൂടെ മിഥുൻ മുരളി അർഹനായി. മികച്ച ,കലാസംവിധായകനുള്ള പുരസ്‌കാരം മോഹൻദാസിനാണ് (2018). നോൺ ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങൾ എം.കെ രാംദാസ് സംവിധാനം ചെയ്ത നേകൽ എന്ന ഡോക്യുമെന്ററിക്ക് ലഭിച്ചു.


മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം കേരള സ്റ്റോറിയിലൂടെ സുദിപ്തോ സെൻ നേടി. വിധു വിനോദ് ചോപ്രയൊരുക്കിയ ട്വൽത്ത് ഫെയിലാണ് മികച്ച ചിത്രം. മികച്ച ജനപ്രീയ സിനിമ കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഓർ റാണി കി പ്രേം കഹാനിയാണ്. ആനിമലിന് പ്രത്യേക ജൂറി പരാമർശം. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്ക് സ്വന്തമാക്കി. മികച്ച ചിത്രം ഭഗവന്ത് കേസരി. മികച്ച തമിഴ് ചിത്രം പാർക്കിങ്. മികച്ച ഓഡിയ ചിത്രം പുഷ്‌കര. മികച്ച മറാത്തി സിനിമയ്ക്കുള്ള പുരസ്‌കാരം ശ്യാംചി ആയ് നേടി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS