
വിവിധ മേഖലകളില്‍ കഴിവ് പ്രകടിപ്പിച്ച ഇടുക്കി ജില്ലയില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം. 2024 ജനുവരി 1 മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കാലയളവില്‍ കലാ, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള 6 നും 18 നും ഇടയില്‍ പ്രായമുള്ള ഇടുക്കി ജില്ലയില്‍ നിന്നുമുള്ള കുട്ടികളാണ് പുരസ്‌കാരത്തിനായി അപേക്ഷ നല്‌കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ്, കലാ പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിഡി/ പെന്‍ഡ്രൈവ്, പത്രക്കുറിപ്പുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
കേന്ദ്രസര്‍ക്കാരിന്റെ 'National Child Award for Exceptional Achievement' കരസ്ഥമാക്കിയ കുട്ടികളെയും ഒരു തവണ ഉജ്ജ്വലബാല്യം പുരസ്‌കാരം ലഭിച്ച കുട്ടികളേയും പരിഗണിക്കുന്നതല്ല. ഒരു ജില്ലയില്‍ നിന്ന് നാല് കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. 25000/ രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. കുട്ടികളെ 6-11 വയസ്സ്, 12-18 വയസ്സ് എന്നീ രണ്ട് വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിനും ഓരോ കുട്ടിക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക കാറ്റഗറിയില്‍ പരിഗണിച്ച് അവാര്‍ഡ് നല്‍കും. അപേക്ഷ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണയൂണിറ്റ്, പൈനാവ് പി.ഒ, പൈനാവ് , ഇടുക്കി, പിന്‍ - 685603 എന്ന വിലാസത്തില്‍ ആഗസ്റ്റ് 30 നകം ലഭിക്കത്തക്ക വിധം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസിലോ 7510365192, 6282406053 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. സമയപരിധിയും മാനദണ്ഡവും കൃത്യമായി പാലിക്കണം. വിശദ വിവരങ്ങള്‍ www.wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.