
സംസ്ഥാനത്ത് ചാരിറ്റി വീഡിയോകൾ ദുരുപയോഗം ചെയ്ത് വ്യാപക തട്ടിപ്പ്. ‘ഹെൽപ്പ് ഫുൾ ഇന്ത്യ’ എന്ന ഇൻസ്റ്റാഗ്രാം പേജിൽ ഇറങ്ങുന്ന വീഡിയോയുടെ ക്യൂ ആർ കോഡും അക്കൗണ്ട് നമ്പറും വ്യാജമായി ചേർത്ത് കോടികളാണ് സംഘം തട്ടിച്ചത്. കഴിഞ്ഞ രണ്ടുവർഷമായി ഈ തട്ടിപ്പ് തുടർച്ചയായി നടക്കുന്നു. ചികിത്സാ സഹായം അഭ്യർത്ഥിച്ച് മലയാളി ചാരിറ്റി പ്രവർത്തകർ ചെയ്ത വീഡിയോ ഡൗൺലോഡ് ചെയ്‌ത് വീഡിയോയിൽ കാണുന്ന സ്കാനറിൽ തട്ടിപ്പ് സംഘത്തിന്റെ ക്യൂ ആർ കോഡും യുപിഐ നമ്പറും ഒട്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വീഡിയോയുടെ തീയതിയിലും ഇവർ മാറ്റം വരുത്തും. തട്ടിപ്പ് സംഘത്തിന് പിന്നിൽ ഉത്തരേന്ത്യൻ ലോബിയാണെന്നാണ് നിഗമനം. കോടി കണക്കിന് രൂപയാണ് ആളുകൾ വീഡിയോ കണ്ട് സഹായമായി നൽകുന്നത്.
ഒരേ ആളുകളുടെ വീഡിയോ തന്നെ 8 പേജുകളിലായി പോസ്റ്റ് ചെയ്തിരിക്കുന്നതായും കണ്ടെത്തി. പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് വീഡിയോകളിൽ ഇവർ മാറ്റം വരുത്തുന്നത്. ഇതോടെ വീഡിയോ കണ്ട് ആളുകൾ സഹായമായി നൽകുന്ന പണം തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് പോകുന്നു. എന്നാൽ വ്യാജ അക്കൗണ്ടുകൾക്കെതിരെ പൊലീസ് ഇതുവരേയും നടപടി സ്വീകരിച്ചിട്ടില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.