
നെടുങ്കണ്ടത്ത് ഓണാഘോഷത്തിനിടെ വിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ ഒരു വിദ്യാർഥിക്ക് പരുക്കേറ്റു. നെടുങ്കണ്ടം ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും, നെടുങ്കണ്ടം സെബാസ്റ്റ്യൻസ് സ്കൂളിലെ വിദ്യാർഥികളുമായാണ് സംഘർഷം ഉണ്ടായത്.
സമൂഹമാധ്യമത്തില്‍ കമന്‍റ് ഇട്ടതിനെ ചൊല്ലി ഉണ്ടായ തർക്കങ്ങളാണ് സംഘർഷത്തിന് കാരണമായതെന്നാണ് വിവരം. വിദ്യാർഥികള്‍ പരസ്പരം തല്ല് കൂടുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് മൂന്ന് വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരു സ്കൂളുകളിലെയും ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ വിദ്യാർഥി നെടുങ്കണ്ടത്തെ ആശുപത്രിയില്‍ ചികിത്സ തേടി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.